Skip to main content

കാര്‍ബണ്‍തുലിത വയനാട് പദ്ധതി എങ്ങനെ

    ആദ്യപടിയായി നിലവിലുളള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെയും സസ്യജാലങ്ങളിലും മണ്ണിലും ശേഖരിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും കണ്ടെത്തും. തുടര്‍ന്ന് ബഹിര്‍ഗമനത്തിന്റെയും ശേഖരണത്തിന്റയും വ്യത്യാസം കുറച്ച് കൊണ്ട് വരുന്നതിനുളള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ഊര്‍ജ്ജ സംരക്ഷണം, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം, പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, മരങ്ങള്‍ നട്ടു വളര്‍ത്തല്‍, ഖരമാലിന്യ സംസ്‌ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ മണ്ണ് സംരക്ഷണം, ജൈവകൃഷി, ജല സംരക്ഷണം എന്നിവയും ഉറപ്പാക്കും. ഇതോടൊപ്പം പ്രാദേശിക കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തെയും അതുണ്ടാക്കുന്ന ആഘാതങ്ങളെയും തുടര്‍ച്ചയായി നീരീക്ഷിക്കും. ഇതിനാവശ്യമായ തുക പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് കണ്ടെത്തും. 
 

date