Post Category
ജില്ലാ പദ്ധതി വികസന സെമിനാര്‍ ഇന്ന്
ജില്ലയുടെ കരട് ജില്ലാ പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന സെമിനാര്‍ ഇന്ന് (ജനുവരി 20) കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന സെമിനാര്‍ എം.ഐ.ഷാനവാസ്. എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വിഷയാവതരണം നടത്തും. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട മനുഷ്യ പ്രകൃതി ധനസ്ഥാപന വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വികസന സെമിനാറില്‍ നടക്കും.
date
- Log in to post comments