Skip to main content

ജീവനി പദ്ധതി - പുല്ലാട് ബ്ലോക്ക്തല ഉദ്ഘാടനം

 വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 'ജീവനി - നമ്മുടെ  കൃഷി, നമ്മുടെ ആരോഗ്യം'എന്ന പദ്ധതി  സംസ്ഥാന  സര്‍ക്കാര്‍  നടപ്പാക്കുകയാണ്.   ഇതിന്റെ ഭാഗമായി  ജീവനി പദ്ധതി - പുല്ലാട് ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്  അഡ്വ. രാജീവ് കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണ്ണദേവിയുടെ  വസതിയില്‍  തൈ നട്ട് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടകന്  ഗ്രോബാഗും    പച്ചക്കറി വിത്തും  അടങ്ങിയ ഉപഹാരം കോയിപ്രം  കൃഷി ഭവന്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ആര്‍. കൃഷ്ണകുമാര്‍ , കോയിപ്രം  പഞ്ചായത്ത് പ്രസിഡന്റ്  മോന്‍സി  കിഴക്കേടത്ത് , വാര്‍ഡ്   മെമ്പര്‍ അഡ്വ.  ജെസ്സി ഷാജന്‍ എന്നിവരും  തൈകള്‍ നട്ടു.   കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിലെ  ഉദ്യോഗസ്ഥരായ  സൂസന്‍ വര്‍ഗീസ്,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബ്ലസി മറിയം, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ. വര്‍ഗീസ് , അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത്  തമ്പാന്‍ , കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ സി.അമ്പിളി , കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ പുല്ലാട്  കെ.വി ബിനോയ്, കൃഷി ഓഫീസര്‍ കോയിപ്രം  എന്നിവരും  ജില്ലാ പഞ്ചായത്ത് ,  ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. 

date