Post Category
511 കുടുംബങ്ങളുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്: ജനീഷ് കുമാര്‍ എം.എല്‍.എ
ജില്ലാ പട്ടയമേളയിലൂടെ 511 കുടുംബങ്ങളുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുക എന്നതു സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. ഇച്ഛാശക്തിയോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണു ജില്ലയിലെ പാവങ്ങള്‍ക്കു പട്ടയം ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലയിലെ മലയോര കര്‍ഷകര്‍ നേരിടുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തെ പറ്റിയും അതുവഴി കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെ പറ്റിയുമുള്ള കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാകണം എന്ന കര്‍ഷകരുടെ ആവശ്യവും എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
date
- Log in to post comments