Skip to main content

കിന്‍സ്മാന്‍ഷിപ്പ് ദിനം ആഘോഷിച്ചു.

 

വനിതാ ശിശുവികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി നടത്തുന്ന ശിശുദിന വാരാഘോഷം ടെയ്ക്ക് ഓഫ് മൂന്നാം ദിനം കിന്‍സ്മാന്‍ഷിപ്പ് ദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കണിയാമ്പറ്റ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി കുട്ടികളുടെ അവകാശങ്ങള്‍, പോക്‌സോ നിയമം  എന്നീ വിഷയങ്ങളില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. എം.സി കുര്യാക്കോസ്, ഇബ്രാഹിം കുടുക്കന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ അലീന നന്ദി പറഞ്ഞു. മനിത മൈത്രി, വിക്ടര്‍ ജോണ്‍സണ്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ശൈശവ വിവാഹത്തിനെതിരെയുള്ള ഹൃസ്വചിത്രം അസ്തമയം പ്രദര്‍ശിപ്പിച്ചു. 

date