Post Category
ഇലന്തൂര്‍ ബ്ലോക്കില്‍ അക്ഷരോന്നതി പദ്ധതിക്ക് തുടക്കം
അക്ഷരോന്നതി പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും പുസ്തകസമാഹരണ യജ്ഞവും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അജി അലക്സ് അധ്യക്ഷനായി. വനിതാക്ഷേമ ഓഫീസര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്.എസ് അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്, ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments