പട്ടികവര്ഗ മേഖലയില് തുടര് വിദ്യാഭ്യാസ പദ്ധതി: മഹിളാ സമഖ്യ സൊസൈറ്റിയും ജില്ലാ സാക്ഷരതാ മിഷനും കൈകോര്ത്തുകൊണ്ട് മുന്നേറ്റം പദ്ധതി ആരംഭിച്ചു
പട്ടികവര്ഗ മേഖലയില് സാക്ഷരതാ തുല്യതാ പ്രവര്ത്തനത്തിനായി ആരംഭിച്ച മുന്നേറ്റം പദ്ധതിയുടെ ഭാഗമായുള്ള കര്മ്മപദ്ധതി ആസൂത്രണ ശില്പ്പശാല സാക്ഷരതാ മിഷന് ജില്ലാ കോര്ഡിനേറ്റര് പി പ്രശാന്ത് കുമാര് ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി, പഴവങ്ങാടി, നാറാണംകുഴി, ചിറ്റാര്, സീതത്തോട്, പെരുനാട് ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്ഗ ഉന്നതികളില് ആദ്യഘട്ട പ്രവര്ത്തനം നടത്തും. ഈ പ്രദേശങ്ങളില് നിന്ന് പട്ടികവര്ഗ വിഭാഗത്തില്പ്പെട്ട 156 പേരെ സാക്ഷരതാ കോഴ്സിന് രജിസ്ട്രേഷന് നടത്തും. നാലാം തരം തുല്യതാ കോഴ്സിലേക്ക് 110 പേരെയും ഏഴാംതരം തുല്യതാ കോഴ്സിലേക്ക് 175 പേരെയും പത്താംതരം തുല്യതാ കോഴ്സിലേക്ക് 165 പേരെയും ഹയര് സെക്കന്ഡറി തുല്യതാ കോഴ്സിലേക്ക് 170 പേരെയും ബിരുദ കോഴ്സിലേക്ക് 120 പേരെയും പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഷന് ചെയ്യും.
ചടങ്ങില് മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം കോര്ഡിനേറ്റര് ആശ അധ്യക്ഷയായി. സാക്ഷരതാ മിഷന് ജില്ലാ അസിസ്റ്റന്റ് കോര്ഡിനേറ്റര് ആര് സിംല മുഖ്യപ്രഭാഷണം നടത്തി. സേവിനിമാരായ രേണുക, ദിവ്യ, അമ്പിളി, ആശ, ജയ, കവിത, രജനി തുടങ്ങിയവര് സംസാരിച്ചു.
(പിഎന്പി 2042/2026)
- Log in to post comments