Post Category
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗവികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും ഈ മാസം 29നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്കവിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന് കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04842429130. (പിഎന്‍പി 2860/18)
date
- Log in to post comments