Skip to main content

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

 

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗവികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും ഈ മാസം 29നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്കവിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.bcdd.kerala.gov.in  എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04842429130.                            (പിഎന്‍പി 2860/18)

date