Post Category
ഭിന്നശേഷിക്കാര്‍ക്ക് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍, സ്വകാര്യമേഖല, പൊതുമേഖല എന്നിവയില്‍ ജോലിചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കുന്ന തൊഴില്‍ദായക സ്ഥാപനങ്ങള്‍ക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കുമുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. അപേക്ഷാ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ 04936 205307.
date
- Log in to post comments