Post Category
മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എം.പിയും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
ജില്ലയുടെ ചുമതലയുള്ള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എം.പിയും ജില്ലയിലെ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര ക്യാമ്പുകളിലും ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പാട്, കുമാരപുരം ക്യാമ്പുകളിലും അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ കരുമാടി, അറവുകാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയും എം.പിയും സന്ദർശനം നടത്തി.
date
- Log in to post comments